മെര്‍സലി'നെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
വിജയ് ചിത്രമായ 'മെര്‍സലി'നു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമ. ഈ സിനിമയില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ 'ഡീമോ-ണറ്റൈസ്' ചെയ്യരുത് - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തില്‍ ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയവയ്ക്കതിരായ പരാമര്‍ശങ്ങളില്‍ ബിജെപി പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷമെത്തിയ സിനിമയിലെ ചില സംഭാഷണങ്ങളാണ് വിവാദമായത്. 'സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിനുണ്ട്' - ചിത്രത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha