അറിയിപ്പുമായി റിസർവ് ബാങ്ക്; ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം
ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് ഇന്ത്യ. നേരത്തെ, വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു ഇത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ആധാർ -ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഡിസംബർ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകൾ മരവിപ്പിക്കപ്പെടും. അമ്പതിനായിരം രൂപക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകൾക്കും ആധാർ നിർബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. 2017 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന് ജൂൺ ഒന്നിലെ ഗസറ്റ് വിജ്ഞാപന പ്രകാരം നിർബന്ധമാണെന്ന് ആർ.ബി.ഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു. .
https://www.facebook.com/Malayalivartha