നടുറോഡില്‍ ട്യൂഷന് കഴിഞ്ഞു വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം
ട്യൂഷന് കഴിഞ്ഞു വിട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിടിവിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവം നടന്നത് മുംബൈ നെഹ്റു നഗറിലാണ്. കണ്ടുനിന്നവര്‍ മുഖത്തടിയേറ്റു വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ അക്രമിയെ പിടികൂടാനോ തയാറായില്ല. സംഭവം നടന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്. എന്നാല്‍ ഇപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അക്രമത്തിനിരയായത് സന്ധ്യയ്ക്കു ട്യൂഷന് കഴിഞ്ഞുവന്ന നെഹ്റുനഗര്‍ സ്വദേശിനിയായ പതിനാറുകാരിയാണ്.
പെണ്‍കുട്ടിയെ റോഡിലൂടെ നടന്നുവന്ന യുവാവ് കയറിപ്പിടിക്കുകയും അക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ അക്രമം തടയാനോ ചുറ്റുമുള്ളവര്‍ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെണ്‍കുട്ടി നിലത്തുവീണതോടെയാണു യുവാവ് അക്രമം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha