വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തും
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂട്ടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ സുഷമ ഇന്ത്യ ബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും പങ്കെടുക്കും.
സുഷമയുടെ രണ്ടാമത്തെ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. 2014ലാണ് സുഷമ ആദ്യമായി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഹസീനയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha