ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു
ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു. മൈനിംഗ് എന്‍ജിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി നിഖില്‍ ഭാട്ടിയയാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍നിന്നും വീണ് ഗുരുതരപരിക്കേറ്റ ഇരുപത്തിമൂന്നുകാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിഖില്‍ ഭാട്ടിയയെ ചിലര്‍ ചേര്‍ന്ന് തള്ളിയിട്ടതാണെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha