Widgets Magazine
24
Feb / 2018
Saturday

ഇനി ക്യാപ്റ്റനും കോച്ചിനും മാത്രമല്ല, മറ്റു താരങ്ങള്‍ക്കും ബിസിനസ് ക്ലാസ് യാത്ര

14 NOVEMBER 2017 04:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി ബിസിനസ് ക്ലാസില്‍ പറക്കും. ഇന്ത്യയ്ക്കുള്ളില്‍ മല്‍സരങ്ങള്‍ക്കു പോകുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും വിമാനത്തില്‍ ബിസിനസ് ക്ലാസിലിരിക്കാന്‍ സൗകര്യമൊരുക്കണമെന്ന ബിസിസിഐ ശുപാര്‍ശ സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗീകരിച്ചു. ടീം ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ക്കാണ് ഇതുവരെ ബിസിനസ് ക്ലാസില്‍ യാത്ര അനുവദിച്ചിരുന്നത്. പുതിയ തീരുമാനം വന്നതോടെ, ആഭ്യന്തര യാത്രകളിലും ഇനി താരങ്ങള്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യം പ്രയോജനപ്പെടുത്താനാകും.

തുടര്‍മല്‍സരങ്ങളുടെ ആധിക്യത്തിനിടയിലും താരതമ്യേന സൗകര്യം കുറഞ്ഞ ഇക്കോണമി ക്ലാസ്സിലെ യാത്രകള്‍ വലയ്ക്കുന്നതായി താരങ്ങളില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനും മറ്റുമായി വന്ന് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഒരു പരാതി. ഇതുമൂലം യാത്രാവേളകളില്‍ വിശ്രമിക്കാന്‍ സാധിക്കുന്നില്ലെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടി. താലതമ്യേന ലെഗ് സ്‌പേസ് കുറവാണെന്നതും ഇക്കണോമിക് ക്ലാസ് യാത്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് അപ്രിയമാക്കി.

ന്യൂസീലന്‍ഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു തുടക്കമാകാനിരിക്കെയാണ് താരങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെത്തിയിരിക്കുന്നത്.

ടീം ഇന്ത്യയുടെ വിദേശ യാത്രകള്‍ക്കായി ബിസിസിഐ സ്വന്തമായി ഒരു വിമാനം വാങ്ങണമെന്ന ആവശ്യവുമായി ഇന്ത്യയ്ക്ക് ലോകകപ്പു നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവ് ഇടയ്ക്ക് രംഗത്തു വന്നിരുന്നു. വിദേശരാജ്യങ്ങളിലെ ചില താരങ്ങളെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സ്വന്തമായി വിമാനം വാങ്ങുന്ന കാലമാണ് തന്റെ സ്വപ്നമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ വ്യക്തമാക്കിയത്.

''ബിസിസിഐയ്ക്ക് ഇപ്പോള്‍ നല്ല രീതിയില്‍ വരുമാനമുണ്ടല്ലോ. അപ്പോള്‍ ഒരു സ്വകാര്യ വിമാനം വാങ്ങുന്നതില്‍ തെറ്റില്ല. കളിക്കാരുടെ സമയവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് ഇതു സഹായിക്കും. സാമ്പത്തികമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും കാര്യമായ ബാധ്യത ഇതുകൊണ്ട് ഉണ്ടാകില്ല. അഞ്ചു വര്‍ഷം മുന്‍പേ ബിസിസിഐ ഇതു ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായമെന്ന് കപില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഓരോരുത്തരും സ്വന്തമായി വിമാനം വാങ്ങുന്ന ദിവസങ്ങള്‍ വന്നുകാണാന്‍ തനിക്കു താല്‍പര്യമുണ്ടെന്നും കപില്‍ വ്യക്തമാക്കി. യുഎസില്‍ ഗോള്‍ഫ് താരങ്ങളില്‍ ചിലര്‍ സ്വന്തമായി വിമാനം ഉപയോഗിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ താരങ്ങള്‍ക്കും സ്വന്തമായി വിമാനം വാങ്ങാവുന്നതേയുള്ളൂ. അവരുടെ ഒട്ടേറെ സമയം ലാഭിക്കാന്‍ ഇതിലൂടെ കഴിയും കപില്‍ പറഞ്ഞു.

ബിസിസിഐ സ്വന്തമായി വിമാനം വാങ്ങിയാല്‍ അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്ന് കപില്‍ ചൂണ്ടിക്കാട്ടി. ഏകദേശം നൂറുപേരെ കയറ്റാവുന്ന ഒരു വിമാനത്തിന് (എയര്‍ബസ് എ318) ഏതാണ്ട് 500 കോടി രൂപയേ ചെലവാകൂ. ഇതിന്റെ പ്രവ!ര്‍ത്തനത്തിനായി കുറച്ചുകൂടി തുക ചെലവായാലും അതും ബിസിസിഐയ്ക്കു താങ്ങാവുന്നതേയുള്ളൂവെന്നും കപില്‍ അഭിപ്രായപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (15 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (30 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (42 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (53 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends