ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയില്‍
മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് ജഹാംഗീറാബാദ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച ഇവര്‍ കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീ പെണ്‍കുട്ടിയെ തങ്ങളുടെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഗായേന്ദ്ര, ലോകേഷ് നാനു ലാല്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha