പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടൽ; ആസാം സർക്കാർ അഡ്വക്കേറ്റ് ജനറൽ രാജി വച്ചു
തന്റെ പ്രവർത്തനങ്ങളിൽ പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളുണ്ടാകുന്നുവെന്ന് കാട്ടി ആസാം സർക്കാർ അഡ്വക്കേറ്റ് ജനറൽ രാജി വച്ചു. പൂർണമായ ധാർമികതയോടെ തനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന് രാജി സമർപ്പിച്ചശേഷം ചിൻമയ് ചൗധരി പറഞ്ഞു.
സർക്കാർ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലിനോട് ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ പോലും തന്നെ സർക്കാർ അറിയിക്കുന്നില്ല.
മാധ്യതയില്ലാത്ത സ്ഥാനത്തു തുടരുന്നതിൽ അർഥമില്ലെന്നും ചൗധരി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. ഈ വർഷം ജൂണിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ചൗധരി അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തു നിയമിക്കപ്പെടുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രത്യേക താത്പര്യമെടുത്താണ് ചൗധരിയെ നിയമിച്ചത്.
https://www.facebook.com/Malayalivartha