ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരാകുമെന്നും നിതീഷ് പറഞ്ഞു. എംപിയെന്ന നിലയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കി ഡൽഹിയിലേക്ക് അയച്ച ജനങ്ങൾ അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നു കരുതുന്നുല്ലെന്നും ബിജെപി ഗുജറാത്തിൽ വിജയിച്ചില്ലെങ്കിൽ അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.
മോദി പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെടുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തിൽ വിള്ളലുകൾ വീണതായ റിപ്പോർട്ടുകളെ നിതീഷ് തള്ളിക്കളഞ്ഞു. ഇരു പാർട്ടികളും ചേർന്നുള്ള പുതിയ സർക്കാർ വികസനപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണെന്നും നിതീഷ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha