നാല് വർഷം മുമ്പ് വിവാഹം; പെൺകുഞ്ഞ് പിറന്നതോടെ ശാരീരിക ഉപദ്രവം പതിവ്: ഒടുവിൽ ആദ്യ ഭാര്യയെ ചവിട്ടി പുറത്താക്കി നേതാവിന്റെ രണ്ടാം വിവാഹം
തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. വിവാഹ മോചനം ചെയ്യാതെ രണ്ടാം വിവാഹം നടത്തിയത് ചോദ്യം ചെയ്തതിനാണ് ഭരണ പാര്‍ട്ടിയായ ടിആര്‍എസിന്റെ നേതാവ് പി ശ്രീനിവാസ റെഡ്ഡി ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
നാല് വര്‍ഷം മുമ്പാണ് ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്ക് സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റെഡ്ഡിയും വീട്ടുകാരും മാനസികമായും ശാരീരിരകമായും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് സംഗീത ആരോപിക്കുന്നു.
പെണ്‍കുഞ്ഞ് പിറന്നതോടെ ഉപദ്രവം രൂക്ഷമായി. സംഗീതയുടെ പരാതിയില്‍ സത്രീധന പീഡനം ആരോപിച്ച് റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ വിവാഹ മോചനം പോലും നേടാതെ റെഡ്ഡി ഓഗസ്റ്റില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് വീട്ടുകാരെ കൂട്ടി റെഡ്ഡിയുടെ വസതിയിലെത്തിയ സംഗീതയെ റെഡ്ഡി തള്ളിയിടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. റെഡ്ഡിയുടെ വീട്ടുകാരും സംഗീതയെ ദേഹോപദ്രവം ഏല്‍പ്പിച്ചു.
സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഗീതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിപള്ളി പോലീസ് കേസെടുത്തു. ശ്രീനിവാസ റെഡ്ഡിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha