മൂത്രമൊഴിച്ചത് തെറ്റാണോ... മന്ത്രി രാം ഷിന്‍ഡെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദത്തില്‍, യാത്രയ്ക്കിടെ സഞ്ചരിച്ച കാറില്‍ നിന്നും ഇറങ്ങി മന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു
പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് ബിജെപിക്ക് മറ്റൊരു ചീത്തപ്പേരു കൂടി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ രാം ഷിന്‍ഡെ. സോലാപ്പൂരില്‍ നിന്നും ബാര്ഷിയിലേക്കുള്ള യാത്രക്കിടെ സഞ്ചരിച്ച കാറില്‍ നിന്നും ഇറങ്ങി മന്ത്രി റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്നു.
യാത്രക്കിടെ വാഹനം നിര്‍ത്തി റോഡരികില്‍ മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനമേറ്റുവാങ്ങുകയാണ് ഇപ്പോള്‍ ഷിന്‍ഡെ. റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശുചീകരണ പരിപാടിയായ സ്വച്ഛഭാരതിന്റെ പരാജയമായാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്.
പലരും കളിയാക്കലുമായി രംഗത്തെത്തിയതോടെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് രാം ഷിന്‍ഡെയും രംഗത്തെത്തി. യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് വഴിയരികില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്നാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാരിന്റെ 'ഫ്ളാഗ്ഷിപ്പ് ജലായുക്താ ഷിവാര്‍' പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായി ഒരു മാസമായി താന്‍ സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുകയാണെന്നും തുടര്‍ച്ചയായുള്ള ഈ ജോലിഭാരം നിമിത്തം താന്‍ ശാരീരികകമായി ബുദ്ധിമുട്ടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യാത്രക്കിടെ കടുത്ത പനി അനുഭവപ്പെടുകയും മൂത്രമൊഴിക്കാന്‍ ശൗചാലയങ്ങള്‍ അന്വേഷിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ എവിടെയും ശൗചാലയങ്ങള്‍ കാണാത്തതിനാല്‍ താന്‍ റോഡരികില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നായിരുന്നു ഷിന്‍ഡെയുടെ വാദം.
https://www.facebook.com/Malayalivartha