ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്കി വൃദ്ധ
മൈസൂരിലെ ക്ഷേത്രത്തില്‍ ഭിക്ഷാടനം നടത്തിയ വൃദ്ധ ഒടുവില്‍ സ്വരുക്കൂട്ടിയ പണമെല്ലാം ക്ഷേത്രത്തിന് തന്നെ സംഭാവന നല്കി. എം.വി. സീതാ ലക്ഷ്മിയാണ്(85) ഭിക്ഷാടനത്തിലൂടെ ലഭിച്ച 2.5 ലക്ഷം രൂപ ക്ഷേത്രത്തിന് നല്‍കിയത്. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ പണം വിനിയോഗിക്കാമെന്ന് സീതാലക്ഷ്മി പറഞ്ഞു.
വോണ്ടികൊപ്പലിലെ പ്രസന്ന ആജ്ഞനേയ സ്വാമി ക്ഷേത്രത്തിന്റെ കവാടത്തില്‍ ഇരുന്നാണ് ഇവര്‍ ഭിക്ഷയാചിച്ചിരുന്നത്. ശരീരത്തിന്റെ ക്ഷീണാവസ്ഥ മൂലം ജോലി ചെയ്യാന്‍ കഴിയാതിരുന്നതോടെ ഇവര്‍ ഭിക്ഷാടനത്തിലേക്ക് തിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha