ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറു നടത്തിയവര്‍ക്കെതിരെ മാപ്പു നല്കാന് സര്‍ക്കാര്‍ തീരുമാനം
ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറു നടത്തിയവര്‍ക്കെതിരെ മാപ്പു നല്കാന് സര്‍ക്കാര്‍ തീരുമാനം. ആദ്യമായി കൃത്യത്തില്‍ ഏര്‍പ്പെട്ടവരെയാണ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി മധ്യസ്ഥ ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മയുടെ രണ്ടാം കശ്മീര്‍ സന്ദര്‍ശനം ഈ മാസം അവസാനം നടക്കാനിരിക്കെയാണ് ഇളവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇരു വിഭാഗവുമായുള്ള കൂടിക്കാഴ്ച ശുഭകരമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യതവണ കുറ്റത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
കശ്മീരില്‍ സമാധാനം നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും ദിനേശ്വര്‍ ശര്‍മ പറഞ്ഞു. യുവാക്കളെ കുറിച്ചാണ് താന്‍ ഉത്കണ്ഠപ്പെടുന്നത്. പെട്ടെന്ന് പ്രകോപിതരാകുന്നത് യുവാക്കളാണ്. എങ്ങനെ ഇവരുടെ ചിന്താഗതികളെ മാറ്റാമെന്നാണ് തങ്ങളുടെ ശ്രമമെന്നും ദിനേശ്വര്‍ ശര്‍മ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറ് രൂക്ഷമായത്.
https://www.facebook.com/Malayalivartha