Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം

21 NOVEMBER 2017 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...

കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ 15 ദിവസം ചികിത്സിക്കുന്നതിന് ഗുഡ്ഗാവിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഈടാക്കിയത് 15.79 ലക്ഷത്തോളം രൂപ. അമിത ബില്ലിനെ തുടർന്ന് ഫോര്‍ട്ടീസില്‍ നിന്നും റോക്ക്ലാന്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്‍ വിവാദമുണ്ടാക്കുന്നതിനിടയില്‍ വിഷയത്തില്‍ ഇടപെടാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം തങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഫോര്‍ട്ടീസ് സമ്മതിച്ചിട്ടില്ല.

ആദ്യ സിംഗ് എന്ന രോഗിക്ക് തങ്ങള്‍ മികച്ച രീതിയില്‍ തന്നെ വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ സംവിധാനങ്ങളും നല്‍കിയെന്നാണ് ആശുപത്രി പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായതും വിശദമായതുമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഫോര്‍ട്ടീസ് പറഞ്ഞിരിക്കുന്നത്. മകളെ നഷ്ടമായ പിതാവിന്റെ ഒരു സുഹൃത്ത് ട്വിറ്ററില്‍ വിവരം നവംബര്‍ 17 ന് പോസ്റ്റ് ചെയ്തത് മുതലാണ് വിവാദം തുടങ്ങിയത്.

15.79 ലക്ഷമാണ് ആശുപത്രി ബില്ലിട്ടിരിക്കുന്നത്.'' തന്റെ കൂട്ടുകാരില്‍ ഒരാളുടെ ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയായ മകളെ ചികിത്സിച്ചതിന് 2,700 കയ്യുറകള്‍ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി 18 ലക്ഷമാണ് ബില്ല് ചെയ്തത്. കുഞ്ഞ് അവസാനം മരിക്കുകയും ചെയ്തു. അഴിമതിയല്ലേ?'' എന്ന ഇദ്ദേഹത്തിന്റെ ട്വീറ്റ് നാലു ദിവസം കൊണ്ട് 9,000 തവണയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് ആരോഗ്യമന്ത്രിയുടെ പ്രതികരണം തേടിയുള്ള ട്വീറ്റ് വരെയുണ്ടായിരുന്നു.

ഇതിന് വിശദാംശങ്ങള്‍ അറിയിക്കൂ നടപടിയെടുക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ട്വീറ്റ് ചെയ്യുകയായിരുന്നു. ആശുപത്രി തന്നെ തെറ്റിദ്ധരിപ്പിച്ചതായും മറ്റൊരാള്‍ക്കും ഇതേഗതി ഒരു ആശുപത്രിയില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പിതാവും വ്യക്തമാക്കി. ബില്ല് അടയ്ക്കാനായി അഞ്ചുലക്ഷം രൂപ വായ്പയെടുത്തിയ ഇയാള്‍ സ്വന്തം സമ്ബാദ്യങ്ങള്‍ക്ക് പുറമേ ബന്ധുമിത്രാദികളുടെ സാമ്ബത്തിക സഹായവും സ്വീകരിച്ചിരിക്കുകയാണ്.

രണ്ടാം ക്ളാസ്സുകാരിയായ ആദ്യയ്ക്ക് ആഗസ്റ്റ് 27 നായിരുന്നു പനി പിടിച്ചത്. കുടുംബം ദ്വാരകയിലെ റോക്ക്ലാന്റ് ആശുപത്രിയിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഡങ്കിപ്പനിയാണെന്ന് കണ്ടെത്തി. ആരോഗ്യനില മോശമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതെങ്കിലും വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 31 ന് ഗുര്‍ഗോണിലെ ഫോര്‍ട്ടിസിലേക്ക് കൊണ്ടുപോയത്.

ഇവിടെ ചികിത്സിച്ചിട്ടും ഫലം കാണാതെ വന്നതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പത്തു ദിവസത്തോളം ഇവിടെ കിടന്നപ്പോള്‍ ആശുപത്രി ബില്ല് കുത്തനെ കൂടുകയായിരുന്നു. 660 സിറിഞ്ചിന്റെയും 1,600 കയ്യുറകളുടെയും വില പോലും ബില്ലില്‍ ഉണ്ടായി. ചില ആന്റിബയോട്ടിക്കുകളും ഷുഗര്‍ട്രിപ്പുകളും ഉപയോഗിച്ചോ എന്ന് പോലും സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു.

സെപ്തംബര്‍ 14 ന് എംആര്‍ഐ സ്കാനില്‍ തലച്ചോറില്‍ കാര്യമായ തകരാര്‍ വന്നതായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ കൈവിട്ടു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ വീട്ടുകാര്‍ തീരുമാനം എടുക്കുകയും ആംബുലന്‍സ് പോലും ഏര്‍പ്പാടാക്കുകയും ചെയ്തെങ്കിലും ഡോക്ടര്‍മാര്‍ മാറ്റാന്‍ അനുവദിച്ചില്ല. കുട്ടിക്ക് ഉപയോഗിച്ച ഗൗണിന് പോലും ബില്ല് ഈടാക്കിയെന്നും പിതാവ് പറയുന്നു. സെപ്തംബര്‍ 14 നും 15 നും ഇടയില്‍ അര്‍ദ്ധരാത്രിയിലാണ് ആദ്യ മരണമടഞ്ഞത്.

വിവിധ ഐറ്റങ്ങള്‍ വിശദീകരിച്ച്‌ ഇരുപത് പേജോളം വരുന്ന ബില്ലാണ് കുഞ്ഞിനെ മാറ്റുന്ന നേരത്ത് ആശുപത്രിയില്‍ നിന്നും കിട്ടിയത്. കുട്ടിയെ ഗുരുതരമായ നിലയില്‍ പാര്‍പ്പിച്ചിരുന്നത് പീഡിയാട്രിക് ഐസിയുവില്‍ ആണെന്നും ചികിത്സയ്ക്ക് വേണ്ടി മെക്കാനിക്കല്‍ വെന്റിലേഷന്‍, ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍, തുടര്‍ച്ചയായുള്ള വൃക്ക സംബന്ധമായ തെറാപ്പി, ആന്റിബയോട്ടിക്കുകള്‍, മയങ്ങാനും വേദനസംഹാരിയുമായ മരുന്നുകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ചെയ്തെന്നാണ് വിശദമായ ബില്ലില്‍ പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (53 minutes ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (1 hour ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (2 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (3 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (3 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (3 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (3 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (8 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (8 hours ago)

ആസ്തി ഇങ്ങനെ  (8 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (8 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (8 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (9 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (9 hours ago)

Malayali Vartha Recommends