ഹരിയാനപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സിബിഐയുടെ ക്ലിൻചിറ്റ് ; റയാൻ സ്കൂൾ കൊലപാതകത്തിൽ ബസ് കണ്ടക്ടർ അശോക് കുമാറിന് ജാമ്യം
ഹരിയാനയിലെ ഗുരുഗ്രാമിൽ റയാൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകക്കേസിൽ സ്കൂൾ ബസ് കണ്ടക്ടർക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. മൂന്നു മാസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് കണ്ടക്ടർ അശോക് കുമാറിന് ജാമ്യം നൽകിയത്. 50,000 രൂപ കെട്ടിവച്ചാലുടൻ അശോക് കുമാറിന് പുറത്തിറങ്ങാം
കേസിൽ അശോക് കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഫോറൻസിക് വിഭാഗം നൽകിയ ഡിഎൻഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ക്ലിൻചിറ്റ് നൽകിയത്. അതേ സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.അശോക് കുമാറിനെ മനഃപൂര്‍വ്വം പ്രതിയാക്കാനാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് ശ്രമിച്ചതെന്നു കുടുംബം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha