പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറി
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെയും നായിക ദീപിക പദുക്കോണിനെതിരെയും സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം തുടരുന്നതിനിടെ, നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറി. പത്മാവതി വിവാദങ്ങളെ തുടര്‍ന്നാണ് ദീപികയുടെ പിന്മാറ്റമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.
28ന് ഹൈദരബാദില്‍ നടക്കുന്ന, പ്രധാന മന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും പങ്കെടുക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് പരിപാടിയില്‍ നിന്നാണ് ദീപിക പിന്മാറിയത്. പരിപാടിയിലെ ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന സെഷനില്‍ സംസാരിക്കാമെന്നായിരുന്നു ദീപിക ഏറ്റിരുന്നത്. ദീപിക പിന്മാറിയതായി തെലുങ്കാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
ദീപികയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ തുടര്‍ച്ചയായി കൊലവിളികള്‍ നടത്തിയിരുന്നു. ദീപികയുടെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha