ഒ.ബി.സി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പട്ടേല്‍ വിഭാഗത്തിനും നല്കാന് കോണ്‍ഗ്രസ് സമ്മതിച്ചതായി ഹാര്‍ദിക് പട്ടേല്‍
ഒ.ബി.സി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പട്ടേല്‍ വിഭാഗത്തിനും നല്കാന് കോണ്‍ഗ്രസ് സമ്മതിച്ചതായി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്നും പട്ടേല്‍ സംവരണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ബി.ജെപിക്കെതിരെ വോട്ട് ചെയ്യാന്‍ അനുയായികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. കോണ്‍ഗ്രസും പട്ടേല്‍ നേതാക്കളുമായി യാതൊരു ധാരണക്കുറവില്ലെന്നും പട്ടേല്‍ സമുദായത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടും ഹാര്‍ദിക് മാദ്ധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഞായറാഴ്ച രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ആവശ്യമായി പ്രാതിനിധ്യം ലഭിക്കാതിരുന്നതാണ് പട്ടേല്‍ വിഭാഗത്തെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha