പതിവുപ്പോലെ ക്ലാസിലെത്തി; ബുക്ക് എടുക്കാൻ ബാഗിൽ കയ്യിട്ടപ്പോൾ ബുക്കിനുപകരം പാമ്പ്; അധ്യാപകരും വിദ്യാർഥികളും പരിഭ്രാന്തിയിലാണ്ടു
പ്രവീണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസിലെത്തി ബുക്ക് എടുക്കാൻ ബാഗ് തുറന്നു. ബാഗിനുള്ളിൽ കൈ ഇട്ടപ്പോൾ എന്തോ തണുപ്പ് കൈകളിൽ തട്ടി. അത് എന്താണെന്നറിയാന്‍ വലിച്ച് പുറത്തെടുത്തപ്പോഴാണ് പാമ്പാണെന്ന് കുട്ടിക്ക് മനസ്സിലായത്. തെലുങ്കാനയിലെ ജഗിത്യലയിലിള്ള ലമ്പടിപ്പള്ളി സ്കൂളിലാണ് സംഭവം.
ബാഗിനുള്ളിൽനിന്നും പാമ്പ് കയ്യിലെടുത്ത പ്രവീൺ അലറിക്കരഞ്ഞുകൊണ്ട് പാമ്പിനെ വലിച്ചെറിഞ്ഞു. പാമ്പിനെ കണ്ടതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിഭ്രാന്തിയിലായി. ഇതോടെ ക്ലാസിലെ കുട്ടികളും സമീപത്തെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി.
എന്നാല്‍ അവിടെയിരുന്ന മറ്റൊരു ബാഗിനടിയില്‍ പാമ്പ് പതുങ്ങിയിരുന്നു.പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്ന വ്യക്തമാകാത്തിതിനാല് പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
https://www.facebook.com/Malayalivartha