Widgets Magazine
12
Dec / 2017
Tuesday

അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി

07 DECEMBER 2017 10:00 AM IST
മലയാളി വാര്‍ത്ത

അഭിഭാഷകവൃത്തിയുടെ തൊഴില്‍പരമായ ധാര്‍മികത ലംഘിക്കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മാണം കൊണ്ടുവരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമസേവനം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ എ കെ ഗോയലും യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. വാഹനാപകട കേസുകളിലും മറ്റും നഷ്ടപരിഹാര തുകയുടെ നിശ്ചിത ശതമാനം അഭിഭാഷകര്‍ ഫീസായി ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ഒരു തൊഴിലെന്ന നിലയില്‍ നിയമമേഖലയില്‍ വാണിജ്യവല്‍ക്കരണം ശക്തമാകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. അഭിഭാഷകര്‍ ഭീമമായ തുക ഫീസായി ആവശ്യപ്പെടുന്നത് ദരിദ്രര്‍ക്ക് നീതി ലഭിക്കാന്‍ തടസ്സമാകുന്നു. അഭിഭാഷകരുടെ ഫീസിന് പരിധി നിശ്ചയിച്ചും മേഖലയെ നിയന്ത്രിച്ചും സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണം. തൊഴിലിന്റെ ധാര്‍മികത നിലനിര്‍ത്തുംവിധം നിയമനിര്‍മാണം കൊണ്ടുവരേണ്ടത് അനിവാര്യമായതായി വിവിധ വിധിന്യായങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് കോടതി പറഞ്ഞു.

പണമില്ലെന്ന കാരണത്താല്‍ ദരിദ്രര്‍ക്ക് നിയമസഹായം ലഭിക്കാതെ പോകരുത്. നഷ്ടപരിഹാരമായും മറ്റും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഫീസായി ഈടാക്കുന്ന അഭിഭാഷകര്‍ക്കെതിരായി നടപടിയുണ്ടാകണം. അഭിഭാഷകവൃത്തിയെന്നത് നീതി നിര്‍വഹണത്തില്‍ സുപ്രധാന ഘടകമാണ്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുമുണ്ട്. തൊഴില്‍പരമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അഭിഭാഷകര്‍ പരാജയപ്പെട്ടാല്‍ എങ്ങനെയാണ് നീതി ഉറപ്പാക്കുകകോടതി ആരാഞ്ഞു.

തന്റെ കക്ഷി നല്‍കിയ ചെക്ക് പണമില്ലാത്തതിനാല്‍ തള്ളിയത് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വാഹനാപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സുനിതയെന്ന യുവതിയില്‍നിന്ന് അഭിഭാഷകന്‍ പത്തുലക്ഷം രൂപ ഫീസായി വാങ്ങിയിരുന്നു. നഷ്ടപരിഹാരത്തിന്റെ 16 ശതമാനം ഫീസായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നുലക്ഷം രൂപ കൂടി അഭിഭാഷകന്‍ ആരാഞ്ഞു. അക്കൌണ്ടില്‍ പണമില്ലെന്ന് സുനിത അറിയിച്ചിട്ടും നിര്‍ബന്ധപൂര്‍വം ചെക്ക് ഒപ്പിട്ടു വാങ്ങി. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (26 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (40 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (54 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends