ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി
ഹിമപ്രവാഹത്തെ തുടര്‍ന്ന് മൂന്ന് ജവാന്മാരെ കാണാതായി. ഗുരസിലെ ഭക്തോര് നാനിയില്‍ ജോലിയിലുണ്ടായിരുന്നവരെയാണ് കാണാതായത്. കടുത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഈ സ്ഥലത്ത് ഹിമപ്രവാഹമുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി മുതലാണ് സ്ഥലത്ത് ഹിമപ്രവാഹമുണ്ടായതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചടി ഉയരത്തിലുണ്ടായ മഞ്ഞ് വീഴ്ചയിലാണ് ഇവരെ കാണാതായത്. തിരച്ചില്‍ തുടരുകയാണ്. അതേസമയം ഇവരെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
നേരത്തെ ജനുവരിയില്‍ ഹിമപ്രവാഹത്തെ തുടര്‍ന്ന് കശ്മീരിലെ ബന്ദിപോറയില്‍ 10 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha