മുകേഷ് അംബാനിയുടെ മൂത്തമകന്റെ വിവാഹത്തിന് ക്ഷണക്കത്തിനുള്ള ചെലവ് എത്രയാണെന്നോ
ഇന്ത്യയുടെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാഷ് അംബാനിയാണ് വിവാഹത്തിന് ഒരുങ്ങുന്നത്.
വിവാഹത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്ത് വൈറലായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇത്. ഒരു ഐഫോണ്‍ എക്സ് വാങ്ങാനുളളത്രയും രൂപ കൊണ്ടാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ഷണക്കത്ത് ഇത്രയും വലിയെ വെടിക്കെട്ട് ആണെങ്കില്‍ വിവാഹം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. അംബാനി കുടുംബത്തില്‍ സിനിമക്കാരുമായുള്ള ബന്ധം പുതിയതല്ല. അനില്‍ അംബാനിയുടെ ഭാര്യ ടിന മുനിം നടിയായിരുന്നു. എന്നാല്‍ ആകാശ് വിവാഹം ചെയ്യുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണ്.
https://www.facebook.com/Malayalivartha