ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ പിടികൂടുന്നതിന് വേണ്ടി സര്‍ക്കാരിനെ സാഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പിടികൂടാന്‍ സഹായിക്കുന്ന മയക്ക് മരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ഇത് സംബന്ധിച്ച് മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. പിടികൂടാന്‍ സഹായിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന മയക്ക് മരുന്നുകളുടെയും ലഹരി പദാര്‍ത്ഥത്തിന്റെ പേരുകളുടെ പട്ടിക പുറത്തിറക്കി. 240 രൂപ മുതല്‍ 2.40 ലക്ഷം രൂപ വരെയാണ് പ്രതിഫലം ലഭിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കിലോ ഹെറോയിന്‍ പിടികൂടുന്നതിന് സഹായിച്ചാല്‍ 1.20 ലക്ഷം രൂപയും. ഒരു കിലോ ആംഫെറ്റമൈന്‍, മോര്‍ഫിന്‍ എന്നിവ പിടികൂടാന്‍ സഹായിച്ചാല്‍ 20000 രൂപയും ഒരു കിലോ ഹാഷിഷ് ഓയിലിന് 10000, ഒരു കിലോ കറുപ്പിന് 6000, ഒരു കിലോ ഹാഷിഷിന് 2000, ഒരു കിലോ കഞ്ചാവിന് 600, പോപ്പി സ്ട്രോ ഒരു കിലോയ്ക്ക് 240 രൂപ എന്നിങ്ങനെയാണ് പ്രതിഫലം ലഭിക്കുക.
ഇതുകൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടാന്‍ വിവരം കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിഫലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു തവണ ഇത് അമ്പതിനായിരം രൂപയും സര്‍വീസ് കാലയളവില്‍ ആകെ 20ലക്ഷം രൂപ മാത്രമാണ് സ്വീകരിക്കാന്‍ സാധിക്കുന്നത്.
https://www.facebook.com/Malayalivartha