കനത്ത മഞ്ഞുവീഴ്ച: ജമ്മു ശ്രീനഗര്‍ ഹൈവേ അടച്ചു
കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മുശ്രീനഗര്‍ ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണിത്. ജമ്മുശ്രീനഗര്‍ നാഷണല്‍ ഹൈവേയും കാശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡുമാണ് അടച്ചത്.
ബനിഹാല്‍ മേഖല മുതല്‍ 300 കിലോമീറ്ററോളം ഭാഗവും മഞ്ഞുവീഴ്ച മൂലം ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. മഞ്ഞുവീഴ്ച കശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡിലേക്കും പൂഞ്ച്, രജൗരി ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്.
ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലഡാക്കിലേക്കുള്ള ശ്രീനഗര്‍ലേ ഹൈവേയും ഞായറാഴ്ച അടച്ചിരുന്നു.
https://www.facebook.com/Malayalivartha