കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്
തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി രാമപുരനാഥപുരത്തുനിന്നും സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമല്ഹാസന് അറിയിച്ചത്. ഫെബ്രുവരി 21 മുതല്‍ താന്‍ തമിഴ്നാട് മുഴുവനായി സന്ദര്‍ശിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചിരുന്നു.
സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തുനിന്നും ആരംഭിച്ച് മധുര, ദിണ്ടിഗല്‍, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂര്ത്തിയാക്കുകയെന്ന് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha