പോലീസ് വേട്ടയിൽ നിരോധിത നോട്ടുകൾ കൊണ്ടുണ്ടാക്കിയ മെത്ത കണ്ടെത്തി
ഉത്തര്‍പ്രദേശ് പോലീസിന്റെ പണവേട്ടയിൽ ഒളിപ്പിച്ച നിലയില്‍ 100 കോടിയുടെ 500 ന്റെയും 1000 ന്റെയും നോട്ടുകെട്ടുകള്‍ കണ്ടെത്തി. കെട്ടിട നിര്‍മ്മാണം നടക്കുന്ന സൈറ്റില്‍ നിന്നും ആണ് പണം കണ്ടെത്തിയത്. നോട്ടുകള്‍ അടുക്കി കെട്ടി കിടക്ക പോലെ ഉപയോഗിച്ച് വരികയായിരുന്നു. അനധികൃത മാര്‍ഗ്ഗത്തിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസ് നടത്തുന്ന നിരീക്ഷണം.
സിസാമാവുവില്‍ നിന്നുള്ള ഒരു കെട്ടിട നിര്‍മ്മാതാവാണ് പോലീസിനെ പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് നയിച്ചത്. കാണ്‍പൂരിലെ സ്വരൂപ് നഗറിലെ പണി നടക്കുന്ന ഒരു ബില്‍ഡിംഗില്‍ അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷം ആര്‍ബിഐ കണക്കുകള്‍ അനുസരിച്ച് 99 ശതമാനം നിരോധിത നോട്ടുകളും ബാങ്കില്‍ എത്തിയിരുന്നു. അതേസമയം കഴിഞ്ഞ നവംബര്‍ വരെ 36.34 കോടിയോളം നിരോധിത കറന്‍സികളാണ് എന്‍ഐഎ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha