യുദ്ധ വിമാനത്തില്‍ പറന്നുയർന്ന് നിര്‍മ്മല സീതാരാമന് ; സുഖോയ് 30 ല്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രി
ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര യുദ്ധ വിമാനമായ സുഖോയ് 30 ല്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി ഇനി നിര്‍മ്മല സീതാരാമനു സ്വന്തം. ജോഥാപൂരിലെ എയര്‍ബേസില്‍ നിന്നാണ് നിര്‍മ്മല യുദ്ധവിമാനത്തില്‍ പറന്നത്.
പൈലറ്റുമാരെ പോലെ ജി-സ്യൂട്ട് ധരിച്ച് ആണ് അവര്‍ കോക്പീറ്റില്‍ കയറിയത്. പൈലറ്റിനു തൊട്ടുപിന്നിലായിരുന്നു പ്രതിരോധമന്ത്രിയുടെ സീറ്റ്. യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തന ശേഷിയും അവര്‍ പരിശോധിച്ചു. അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് പ്രതിരോധ മന്ത്രി .
ശത്രു ഭൂമിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നതിനുള്ള ആണവ വാഹക ശേഷി എന്നതാണ് സുഖോയ് 30 എംകെഐ വിമാനങ്ങളുടെ പ്രത്യേകത .
https://www.facebook.com/Malayalivartha