ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ പണം ; പുതിയ തന്ത്രങ്ങളുമായി റെയിൽവേ
ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ ശുപാര്‍ശ. റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ലോവര്‍ ബര്‍ത്ത് യാത്രക്കാര്‍ ഉത്സവ സമയങ്ങളില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.
പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്കാരങ്ങള്‍ നിര്ദേശിക്കുന്നതിനുമായാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിയാണ് ഹോട്ടലുകളും വിമാന കമ്പനികളും നിരക്ക് ഈടാക്കുന്ന മാതൃകയില്‍, ടിക്കറ്റുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സമയങ്ങളില്‍ യാത്രക്കാരില്‍നിന്നു കൂടുതല്‍ പണം ഈടാക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha