സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കൂടെകിടക്കണം.... ഡോക്ടര്‍ അറസ്റ്റില്‍
ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കൂടെ കിടക്കണമെന്ന് പറഞ്ഞ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്നി നഴ്സാണ് സീനിയര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് ഡോക്ടര്‍ പറഞ്ഞതായി നഴ്സ് പരാതിയില്‍ പറയുന്നു. ശാരീരിക ബന്ധത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
ഡോക്ടര്‍ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha