ഉപയോക്താക്കൾക്ക് അടിയായി ബി.എസ്.എന്‍.എലിന്റെ പുതിയ തീരുമാനം; ഫ്രീ കോളിന്റെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ രാത്രിയിലെ സൗജന്യവിളി നിർത്തുന്നു
ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനുകള്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ 2016 ഓഗസ്റ്റ് പത്തിന് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും മറ്റുദിവസങ്ങളില്‍ രാത്രികാല സൗജന്യവും ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഫ്രീ കോളിന്റെ ദൈര്‍ഘ്യവും കുറച്ചിരുന്നു. എന്നാൽ ഞായറാഴ്ചകളിലെ സൗജന്യവിളി നിര്‍ത്തുകയാണ് ഇവർ. ഫെബ്രുവരി ഒന്നുമുതല്‍ ഞായറാഴ്ചയിലും സൗജന്യവിളികള്‍ രാത്രി മാത്രമേ ഉണ്ടാവൂ.
രാത്രി ഒന്പതുമുതല് രാവിലെ ഏഴുവരെ ബിഎസ്.എന്‍.എല്‍. ലാന്‍ഡ്, മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാമായിരുന്നു. കഴിഞ്ഞദിവസം, രാത്രിയിലെ സൗജന്യ വിളികളുടെ സമയം കുറച്ചിരുന്നു. ഒന്‍പത് എന്നത് പത്തരയായും ഏഴുമണി എന്നത് ആറുമണിയായും കുറച്ചു. ഇപ്പോള്‍ ഞായറാഴ്ചത്തെ പകല്‍ സൗജന്യവും എടുത്തുകളഞ്ഞു. സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതില്‍ ബി.എസ്.എന്‍.എല്‍. യൂനിയനുകളില്‍ വലിയ എതിര്‍പ്പുണ്ട്.
ഓഫറുകള്‍ കുറയുമ്പോള്‍ ജനം സ്ഥാപനത്തെ കൈവിടുമെന്ന ആശങ്കയാണവര്‍ക്ക്. റിലയന്‍സ് ജിയോ പോലുള്ള കമ്ബനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് വരിക്കാരെ പിടിക്കുമ്പോള്‍ ബി.എസ്.എല്‍.എല്‍. പ്രതിസന്ധിയിലാകുമെന്നാണ് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha