പത്ത് രൂപയുടെ നാണയങ്ങൾ റിസർവ് ബാങ്ക് നിർത്തലാക്കി..?
റിസർവ് ബാങ്ക് പത്ത് രൂപയുടെ നാണയങ്ങൾ നിർത്തലാക്കുന്നുവെന്ന വാർത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്ത നിഷേധിച്ചിരിക്കുകയാണ് ആർ.ബി.ഐ. പണമിടപാടുകൾക്ക് പത്ത് രൂപ നാണയങ്ങൾ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. പതിനാല് തരാം ഡിസൈനിലുള്ള നാണയങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഓരോ പ്രാവശ്യവും പുതിയ നാണയം ഇറക്കുമ്പോഴും രൂപകൽപനയിൽ ചില മാറ്റങ്ങൾ വരുത്താറുണ്ട്.
2009മുതൽ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് ഉള്ളത്. ഇത് പണമിടപാടുകൾക്കായി സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. 10 രൂപാ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങൾ അത് ഉപയോഗിക്കുന്നതിൽ നിന്നും മടിച്ചു നിൽക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
പത്ത് രൂപാ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് അന്വേഷിക്കാൻ റിസർവ് ബാങ്കിൽ ആളുകളുടെ വിളിയെത്തിയപ്പോൾ വിശദീകരണവുമായി അധികൃതർ രംഗത്തെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha