പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതിക്ക് മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ
പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ഈടാക്കിയത്. നിയമത്തിനു മുന്നില്‍ ഏത് ഉന്നതനും തുല്യനാണെന്നു വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവിറക്കിയത് .
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. സുനില്‍ കാണ്ഡു എന്നയാളായിരുന്നു ഹര്ജിക്കാരന്.
എന്നാൽ ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലാണ് കോടതി നിര്‍ദേശിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് ബോധ്യമായത്. തുടർന്ന് ജസ്റ്റീസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റീസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പിഴ ചുമത്താന്‍ ഉത്തരവിടുകയായിരുന്നു.
അതെ സമയം സര്‍ക്കാരിന് മറുപടി നല്കാന് കൂടുതല്‍ സാവകാശം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്ബി പാണ്ഡേ ആവശ്യപ്പെട്ടെങ്കിലും പിഴ ചുമത്തിയ ശേഷം കോടതി മൂന്നാഴ്ച കൂടി സാവകാശം അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha