നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ. മോദിക്ക് അഹങ്കാരമുള്ളതുകൊണ്ടാണ് താനയച്ച ഒരു കത്തിന് പോലും മറുപടി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുപ്പതോളം കത്തുകള്‍ താൻ മോദിക്ക് അയച്ചുവെന്നും എന്നാൽ അതില്‍ ഒന്നിന് പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറഞ്ഞു.
ഇൗ വര്‍ഷം മാര്‍ച്ച് 23ന് കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹിയില്‍ മറ്റൊരു പ്രക്ഷോഭ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹസാരെ. പ്രക്ഷോഭ സമരത്തിന്റെ ഭാഗമായുള്ള മൂന്ന് റാലികളില്‍ ഒന്നാണ് സംഗ്ലി ജില്ലയിലെ ടെഹ്സിലില്‍ കഴിഞ്ഞദിവസം നടന്നത്. ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭമാണ് ഹസാരെ സംഘടിപ്പിക്കാനിരിക്കുന്നത്. അത് സര്‍ക്കാറിനുള്ള മുന്നറിയിപ്പായിരിക്കുമെന്നും വോട്ട് സംഭരിക്കലല്ല പ്രക്ഷോഭ റാലിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha