ഹോം വർക്ക് ചെയ്യാത്തതിൽ അരിശം പൂണ്ട അധ്യാപകൻ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചത് നാല്പത് തവണ
കൊച്ചു കുട്ടികളോടുള്ള അധ്യാപകരുടെ ക്രൂരത തുടർക്കഥയാകുന്നു. ഹോം വർക്ക് ചെയ്യാത്തതിൽ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുരാജിനെ അധ്യാപകൻ അടിച്ചത് നാല്പത് തവണ. കാണ്‍പൂരിലെ യുണൈറ്റഡ് പബ്ലിക് സ്കൂളിലാണ് സംഭവം. സംഭവത്തിൽ അധ്യാപകനെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹോം വര്‍ക്ക് ചെയ്തില്ല എന്ന കാരണം പറഞ്ഞ് അധ്യാപകന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ കുട്ടി ആരോടും മിണ്ടാതെ ഇരുന്നതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഒരുപാട് നിർബന്ധിച്ചശേഷമാണ് അധ്യാപകൻ തന്നെ മർദ്ദിച്ചകാര്യം കുട്ടി പറയുന്നത്. അധ്യാപകൻ ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കൊണ്ടും അടിപ്പിച്ചെന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ മാതാപിതാക്കള്‍ പരാതി നല്‍കിയതായും അധ്യാപകനെതിരെ നടപടി സ്വീകരിച്ചതായും സ്കൂള്‍ പ്രിന്‍സിപ്പാളായ ഷാലി ദീര് പറഞ്ഞു.
https://www.facebook.com/Malayalivartha