പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്.
ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാറ്റോഗ്രാഫ് ആക്ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള അധികാരമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് ചിത്രം വിലക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha