Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.52 inr 1 aud = 51.55 inr 1 eur = 80.13 inr 1 gbp = 91.34 inr 1 kwd = 225.22 inr 1 qar = 18.68 inr 1 sar = 18.14 inr 1 usd = 68.01 inr

EDITOR'S PICK


രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 


കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍


മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...


അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു


നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത്‌ ഇങ്ങനെ

പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈ അമ്പത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

13 FEBRUARY 2018 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ ; നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ആകെ 34 മന്ത്രിമാരെന്നും കോണ്‍ഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സെക്യുലര്‍ ദള്ളിനും

കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈയില്‍ കീഴടങ്ങി. അമ്പത്തൂര്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. പിറന്നാള്‍ ആഘോഷത്തിനിടെ ബിനുവിനെ പിടികൂടാന്‍ പൊലീസ് എത്തിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു . തിരുവനന്തപുരം സ്വദേശിയാണെന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണ് കുടുംബമെന്ന് പൊലീസ് വിശദമാക്കി. ചായക്കട ജോലിക്കാരനായിട്ടാണ് ബിനുവിന്റെ ചെന്നൈ ജീവിതം തുടങ്ങിയത്. പിന്നീട് ചെറിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധന്‍ കൂടിയായ ബിനു പിന്നീടു ഗുണ്ടാസംഘ ത്തലവനാവുകയായിരുന്നു.

പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുമ്പു കേരളത്തിലേക്കു ബിനു മടങ്ങിരുന്നു. എന്നാല്‍, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ആഘോഷത്തിനായി ക്ഷണിച്ചതും. പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയത് അമ്ബാട്ടൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് ആണ്. ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മിഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചു. അങ്ങനെയാണ് ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാനായത്.

ഓപ്പറേഷന്‍ ബര്‍ത്ത് ഡേയിലൂടെ ബിനുവിന്റെ സംഘത്തെ തമിഴ്‌നാട് പൊലീസ് കീഴടക്കിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. ബിനുവിന്റെ വേരുകള്‍ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് എത്തിയിരുന്നു. ബിനു ചെന്നൈയിലെ ചൂളൈമേട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ദാവൂദ് ഇബ്രാഹീം എന്നാണ് പൊലീസ് ഇയാളെ വിളിക്കുന്നത്. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍. അവിടെയിരുന്ന് പല ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇരുന്നോറോളം ഗുണ്ടകളും മറ്റുമാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മദ്യലഹരിയില്‍ ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് പൊലീസ് ഇവര്‍ തമ്പടിച്ച വര്‍ക്ക്ഷാപ്പ് വളഞ്ഞത്.

എന്നാല്‍ ബിനുവും കൂടെയുള്ള മറ്റൊരാളും രക്ഷപെട്ടു. 28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരില്‍ തമിഴ്‌നാട്ടിലുള്ളത്. വേലു ലോറിത്താവളത്തിന് സമീപത്തെ വര്‍ക്ക്ഷാപ്പില്‍ പാര്‍ട്ടി നടക്കുമെന്ന് രഹസ്യവിവരം കിട്ടിയ പൊലീസ് ഗുണ്ടകളെ പോലെ സ്വകാര്യവാഹനങ്ങളിലാണ് സ്ഥലത്തെത്തിയത്. രാത്ര ഒന്‍പത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ജീവനക്കാരനെ വിരട്ടിയാണ് ആഘോഷം തുടങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഗുണ്ടകളെ പിടികൂടിയത്.

എട്ടോളം കൊലക്കേസിലെ പ്രതിയാണ് ബിനു. വര്‍ക്ക്ഷാപ്പില്‍ നിന്ന് നിരവധി ബക്കുകള്‍, മൊബൈല്‍ ഫോണുകള്‍, കത്തികള്‍, വടിവാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. തമിഴ് ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന സംഘട്ടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. നൃത്തവും പാട്ടുമായി പാര്‍ട്ടി കൊഴുത്തപ്പോള്‍ തോക്കുമായി പൊലീസിന്റെ എന്‍ട്രി. അതോടെ എല്ലാവരും ഓടിക്കളഞ്ഞു. സമീപത്തെ തടാകത്തില്‍ ചാടിയാണ് പലരും രക്ഷപെട്ടത്. പൊലീസിന്റെ പിടിയിലായ മദന്‍ എന്ന ഗുണ്ടയാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി നടക്കുമെന്ന വിവരം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സര്‍വേശുമാണ് ഓപ്പറേഷന്‍ തയ്യാറാക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു  (38 seconds ago)

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്  (9 minutes ago)

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴില  (10 minutes ago)

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...  (18 minutes ago)

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (19 minutes ago)

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  (59 minutes ago)

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്  (1 hour ago)

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം  (1 hour ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്  (1 hour ago)

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍  (8 hours ago)

മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...  (9 hours ago)

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു  (9 hours ago)

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു  (10 hours ago)

ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ലെന്ന് ശ്രീനിവാസന്‍  (11 hours ago)

നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്  (11 hours ago)

Malayali Vartha Recommends