Widgets Magazine
19
Feb / 2018
Monday

മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എതിരില്ലാതെ നാഗാലാന്‍ഡ് നിയമസഭയിലേക്ക് ;ഭാര്യാസഹോദരനും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ച്യുപ്ഫ്യൂ ആങ്കമി പത്രിക പിൻവലിച്ചു

13 FEBRUARY 2018 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി

ഛത്തീസ്ഗഢില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചു 

17കാരിയുമായി അച്ഛൻ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തി.. പരിശോധനയ്ക്ക് ഒടുവിൽ വീട്ടിലെത്തിയ മകൾ അവശനിലയിൽ... കാര്യം തിരക്കിയ വീട്ടുക്കാർ ഞെട്ടി

മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കാനിരിക്കേ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എതിരില്ലാതെ സഭയില്‍ എത്തും. നോര്‍തേണ്‍ അങ്കമി-2 സീറ്റില്‍ നിന്നാണ് റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ എതിര്‍ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. ഇതോടെ ആകെയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി റിയോയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മുന്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ആയ റിയോ കഴിഞ്ഞ മാസമാണ് പാര്‍ട്ടി വിട്ട് ബി.ജെ.പി സഖ്യത്തോടെ രൂപീകരിച്ച നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നാലാം തവണയും മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് നെയ്ഫ്യൂ. നിലവില്‍ നാലാഗാന്‍ഡില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് നെയ്ഫ്യൂ റിയോ. 2014ല്‍ പി.എന്‍.എഫ് ടിക്കറ്റിലാണ് റിയോ ലോക്സഭയില്‍ എത്തിയത്.

നെയ്ഫ്യൂ റിയോയുടെ ഏക എതിരാളി എന്‍പിഎഫിലെ ച്യുപ്ഫ്യൂ ആങ്കമി ആയിരുന്നു. റിയോയുടെ ഭാര്യ സഹോദരന്‍ കൂടിയാണ് ആങ്കമി. തന്റെ നില പരുങ്ങലില്‍ ആയതോടെ പിന്‍മാറുകയാണെന്ന് ആങ്കമി വ്യക്തമാക്കി.

ഇതാദ്യമായല്ല, റിയോ എതിരില്ലാതെ നിയമസഭയില്‍ എത്തുന്നത്. 1998ല്‍ കോണ്‍ഗ്രസ് ടിക്കറ്റല്‍ മത്സരിച്ച റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതായിരുന്നു കാരണം. മൂന്നു തവണയായി 2003 മുതല്‍ 2014 വരെ നാഗാലാന്‍ഡ് മുഖ്യമന്ത്രിയായിരുന്നു റിയോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (1 minute ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (20 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends