ഭാര്യയുമായി ഡ്രൈവറിന് അവിഹിതബന്ധം; ഇരുവരും ഒളിച്ചോടിപ്പോയതിനെത്തുടർന്ന് ഭർത്താവ് സിറിഞ്ചില്‍ ആസിഡ് നിറച്ച് ഡ്രൈവറുടെ കണ്ണില്‍ കുത്തി വച്ചു
ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയ ഡ്രൈവറുടെ കണ്ണില്‍ ഭർത്താവ് സിറിഞ്ചില്‍ ആസിഡ് നിറച്ച് കുത്തിവച്ചു. ആസിഡ് കുത്തിവച്ചതിനെത്തുടർന്ന് 30കാരനായ ഡ്രൈവറുടെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബിഹാറിലെ പിപ്ര ചൗക്കിലെ ഭക്ഷണശാലയുടെ പരിസരത്ത് വച്ചായിരുന്നു ആക്രമണം.
ബറാണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറാണ് ഇയാള്‍. ജോലി ചെയ്യുന്ന ഇയാൾ കൃഷിയിടത്തിന്റെ ഉടമസ്ഥന്റെ ഭാര്യയുമായി അവിഹിതബന്ധത്തിലായിരുന്നു. ഫെബ്രുവരി 6 ന് ഇരുവരും ചേര്‍ന്ന് ഒളിച്ചോടിപ്പോകുകയും ചെയ്തു. സംഭവത്തില്‍ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ക്കെതിരെ ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 16ന് യുവതി തിരിച്ചെത്തിയ ഭാര്യ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ഇവരെ ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. അതേസമയം ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്താണെന്നോ എന്താണ് തിരിച്ചു വന്നതിന് പിന്നിലെ കാരണമെന്താണെന്നോ അറിയില്ല. ഇതിനു പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha