കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ യുവാവിന് നേരെയിരിക്കാൻ സാധിച്ചില്ല... കോണ്‍ഗ്രസ് എം.എല്‍.എയുടെ മകനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ചവിട്ടിത്തേച്ചു... മുഹമ്മദ് ഹാരിസ് നാലപ്പാടിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു
കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന് മുഹമ്മദ് ഹാരിസ് നാലപ്പാടിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റിലാണ് സംഭവം. രാത്രി വെെകി ഭക്ഷണം കഴിക്കാനെത്തിയ ഡോളാര്‍സ് കോളനി സ്വദേശി വിദ്വെെതിനെയാണ് മുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് .
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വെെതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്വെെതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്വെെതിനെ പിന്തുടര്ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിദ്വെെതിന്റെ സഹോദരനെയും ഇവര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.
അതേസമയം രാത്രി വെെകി വിദ്വെെതിനെ സന്ദര്‍ശിക്കാനെത്തിയ ഹാരിസ് എം.എല്‍.എയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തി. കേസ് ഒതുക്കി തീര്‍ക്കാനാണ് ഹാരിസ് ആശുപത്രിയില്‍ എത്തിയതെന്നും ഹാരിസിനെ എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് പുറത്താക്കണമെന്നും ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഈ സംഭവം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha