സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകള്‍ വഹിക്കുന്ന ഗ്രാമങ്ങള്‍ പേര് മാറ്റാനൊരുങ്ങുന്നു
ചില സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകള്‍ വഹിക്കുന്ന ഗ്രാമങ്ങള്‍ പേര് മാറ്റാനൊരുങ്ങുന്നു. പേരുമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 30 അപേക്ഷകളാണ് പേരുമാറ്റാനായി ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. അവ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്, ഹരിയാന, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് പേര് മാറ്റത്തിന് അപേക്ഷ നല്‍കിയത്. 21 അപേക്ഷകള്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമ്പതെണ്ണം പരിശോധനയിലാണ്.
പേര് മാറ്റണമെന്ന അപേക്ഷ ആദ്യം പ്രാദേശിക ഭരണകൂടം സംസ്ഥാന സര്‍ക്കാറിന് അയക്കണം. സംസ്ഥാന സര്‍ക്കാര്‍ ജന വികാരം കൂടി കണക്കിലെടുത്ത് മാത്രമേ അപേക്ഷ കേന്ദ്രത്തിലേക്ക് അയക്കുകയുള്ളൂ. സ്്ത്രീകളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും പട്ടിക ജാതിക്കരെയും അപമാനിക്കുന്ന തരത്തിലുള്ള ചില ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനമായതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha