ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗ്
ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗ്. രാവിലെ 11വരെ 23.25 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം നടക്കുന്നത്.
ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ അഗര്‍ത്തലയിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേവ് ഉദയ്പൂരിലും വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറായത് വോട്ടെടുപ്പ് തടസപ്പെട്ടാനിടയായി. തകരാര്‍ സംഭവിച്ച മെഷീനുകള്‍ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വോട്ടെടുപ്പ് സമാധാനപരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha