കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി
ഇന്ത്യ സന്ദർശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചെന്ന പരാതിയുമായി കാനേഡിയൻ മാധ്യമങ്ങൾ. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാൻ സാധാരണ പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ശനിയാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തിയ ജസ്റ്റിന് ട്രൂഡോയെ കേന്ദ്രകാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് സ്വീകരിച്ചത്.
ജസ്റ്റിന് ട്രൂഡോ ഇന്ത്യയിൽ എത്തിയിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ജസ്റ്റിന് ട്രൂഡോ മോദിയുടെ സ്വദേശമായ ഗുജറാത്തിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ മോദി അവരെ അനുഗമിച്ചില്ല.
മോദി പ്രധാനമന്ത്രി ആയശേഷം ഗുജറാത്ത് സന്ദർശിച്ച രാഷ്ട്രത്തലവന്മാരോടൊപ്പം മോദിയും ഉണ്ടായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വലിയ സ്വീകരണം നൽകിയാണ് എല്ലാവരെയും മോദി ഗുജറാത്തിൽ സ്വീകരിച്ചത്. എന്നാൽ കനേഡിയൻ പ്രധാനമന്ത്രിയെ പാടെ അവഗണിച്ച മട്ടിലാണ് പ്രധാനമന്ത്രി മോദി.
എന്നാൽ പ്രധാനമന്ത്രി ഡല്‍ഹി വിമാനത്താവളത്തില്‍ ജസ്റ്റിന് ട്രൂഡോയെ സ്വീകരിക്കാന്‍ എത്താതില്‍ പ്രോട്ടോക്കോള്‍ വീഴ്ചയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
https://www.facebook.com/Malayalivartha