ആംആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി ചീഫ് സെക്രട്ടറി; ആരോപണം തള്ളി ആംആദ്മി
ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. യോഗത്തിൽ തർക്കം ഉണ്ടായതോടെയാണ് ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തത്. ആംആദ്മി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയുടെ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് അന്‍ഷു പ്രകാശ് പറഞ്ഞു.
എന്നാൽ ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങൾ ആംആദ്മി തള്ളി. ബി.ജെ.പിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ചീഫ് സെക്രട്ടറി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. അതേസമയം, ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ്. കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജോലിക്ക് ഹാജരാവില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha