ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം.... ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രീയം മുറിച്ച് മാറ്റി. ഭര്‍ത്താവിന്റെ ജനനേന്ദ്രീയം മുറിച്ച് ശുചിമുറിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പഞ്ചാബിലെ ജലന്ദറിലെ ജോഗീന്ദര്‍ നഗര്‍ സ്വദേശി ആസാദ് സിംഗാണ് ഭാര്യയുടെ അതിക്രമത്തിന് ഇരയായത്.
ഗുരുതരമായി പരിക്കേറ്റ ആസാദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഭാര്യ സുഖ് വന്ത് കൗറാണ് ഭര്‍ത്താവിന്റെ ജനനേന്ദ്രീയം മുറിച്ചെടുത്ത് ശുചിമുറിയില്‍ ഉപേക്ഷിച്ചത്. സിംഗ് ഉറങ്ങുമ്ബോഴായിരുന്നു സംഭവമെന്ന് ജലന്ദര്‍ അസിസ്റ്റന്റ് കമ്മീഷണറെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്.
മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയുടെ നീക്കം. ഉറക്കത്തിലായിരുന്ന ഭര്‍ത്താവ് ഇതോടെ അബോധാവസ്ഥയിലാവുകയും ചെയ്തു. രക്തസ്രാവത്തെ തുടര്‍ന്ന് സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സിംഗിന്റെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഭാര്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha