അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു
അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ റിതേഷാണു മരിച്ചത്. സുഹൃത്തുമൊത്തു ഭോപ്പാലിലേയ്ക്കുള്ള യാത്രക്കിടയിലായിരുന്നു ഈ യുവാവ്. ട്രെയിനിന്റെ കവടത്തില്‍ ഇരിക്കുകയായിരുന്നു ഇയാളും സുഹൃത്തും. ബാത്ത്റൂമില്‍ പോയി തിരിച്ചു വന്നു റിജ്ജു യാതൊരു പ്രകോപനവും ഇല്ലാതെ റിതേഷ് എന്ന 23 കാരനെ ചവിട്ടി താഴെ ഇടുകയായിരുന്നു.
പ്രതി യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ചവിട്ടി ട്രെയിനില്‍ നിന്നു താഴെയിടുകയായിരുന്നു എന്നു പറയുന്നു. ഇരുവര്‍ക്കും ഒരു മുന്‍പരിചയവും ഇല്ലായിരുന്നു. ഞാനെന്തായാലും മരിക്കാന്‍ പോകുകയാണ് അതുകൊണ്ടു തന്നെയും കൊന്നോക്കാം എന്നു പറഞ്ഞു പ്രതി റിതേഷിനെ ചവിട്ടി താഴെയിടുകയായിരുന്നു എന്നും സുഹൃത്തു പറയുന്നു.
https://www.facebook.com/Malayalivartha