മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു
മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസില്‍ ഇട്ട് വെള്ളമൊഴിച്ചു. പഞ്ചാബിലെ ജോഗിന്ദര്‍ നഗറിലാണ് സംഭവം നടന്നത്.
ഭർത്താവ് ആസാദ് ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ സമയത്ത് ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം ഭാര്യ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് ഭാര്യയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha