പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ ബ്രാഡിഹൗസ് ബ്രാഞ്ച് മുന്‍ ജി.എം അറസ്റ്റില്‍. രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ വജ്രാഭരണ കമ്ബനിയുടെ സി.എഫ്.ഒ വിപുല്‍ അംബാനിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അംബാനിയുടെ അനുജന് നാഥുഭായ് അംബാനിയുടെ മകനാണ് വിപുല്‍. ഇതോടെ കേസില്‍ 12 പേര് അറസ്റ്റിലായി. നീരവിന്റെ ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതിന്‍ ഷാഹിയുള്പ്പടെയുള്ളവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha