ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബം സര്‍വകലാശാലയില്‍നിന്നും നഷ്ടപരിഹാരം സ്വീകരിച്ചു
ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബം നഷ്ടപരിഹാരതുക സ്വീകരിച്ചു. ദേശീയ പട്ടിക ജാതി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2016 ല്‍ അനുവദിച്ച നഷ്ടപരിഹാരത്തുകയായ എട്ടു ലക്ഷം രൂപയാണ് രോഹിതിന്റെ അമ്മ രാധിക വെമുല സ്വീകരിച്ചത്. തന്റെ അഭിഭാഷകരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സര്‍വകലാശാലയില്‍നിന്നും തുക കൈപ്പറ്റിയതെന്നും രാധിക വെമുല അറിയിച്ചു. നേരത്തെ നഷ്ടപരിഹാരം വാങ്ങാന്‍ കുടുംബം വിമുഖത പ്രകടിപ്പിച്ചിരുന്നു.
2016 ജനുവരി 17നാണ് രോഹിത് വെമുല ജീവനൊടുക്കുന്നത്. രോഹിത് ഉള്‍പ്പെടെ അഞ്ച് ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍വകലാശാല ഇവരെ ഹോസ്റ്റലില്‍നിന്നും പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha