ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പത്ത് അക്കനമ്പരുകൾ മാറി 13 അക്ക മൊബൈൽ നമ്പരുകളാകുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്കി കഴിഞ്ഞു. നിലവിലുള്ള നമ്പരുകൾ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും.
ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അന്ത്യശാസനം. ജൂലായ് 1 മുതല്‍ നല്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha