ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപത്തായി പാക് സൈനിക ഹെലികോപ്റ്റര്‍
ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപത്തായി പാക് സൈനിക ഹെലികോപ്റ്റര്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് 300 മീറ്റര്‍ അകലെയായി പൂഞ്ച് മേഖലയില്‍ ഹെലികോപ്റ്റര്‍ എത്തി തിരിച്ചുപോയെന്നും വെടിവയ്പോ മറ്റു പ്രകോപനങ്ങളോ ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാമാനദണ്ഡങ്ങളില്‍ ഇത്തരം ഹെലികോപ്റ്ററുകള്‍ നിയന്ത്രണരേഖയുടെ 1കിമി ദൂരത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണുള്ളത്. പൂഞ്ചില്‍ പാക് ഹെലികോപ്റ്റര്‍ എത്തിയെന്ന് സൈന്യം പറയുമ്പോള്‍ത്തന്നെ, അത്തരത്തിലൊരു നീക്കം ഉണ്ടായിട്ടില്ലെന്നാണ് പൂഞ്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പാണ്ഡേ രാജീവ് ഓംപ്രകാശിന്റെ വിശദീകരണം.
അതേസമയം, ശ്രീനഗറിന്റെ സമീപ്രദേശങ്ങളായ ഭുജ്പോരാ, മോച്വ എന്നിവിടങ്ങളില്‍ നുഴഞ്ഞുകയറ്റ ഭീഷണിയെത്തുടര്‍ന്ന്, സൈന്യം വീടുവീടാന്തരം തിരച്ചില്‍ നടത്തി..
https://www.facebook.com/Malayalivartha