വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ...
തന്നെ പീഡിപ്പിച്ച പ്രതിയെ അന്ധയായ പെൺകുട്ടി ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രതിയായ സനോജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അന്ധയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോള്‍ നടന്ന സംഭവം പെണ്‍കുട്ടി വിവരിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് കുഴങ്ങിയിരുന്നു. മാതാപിതാക്കളുടെ നിര്‍ദേശമനുസരിച്ച് അടുത്ത് താമസിക്കുന്നവുടെ ശബ്ദം ശ്രദ്ധിച്ചു വരികയായിരുന്നു പെണ്‍കുട്ടി.
തുടർന്നാണ് തന്റെ വീട്ടിലെത്തിയ പ്രതിയെ പെൺകുട്ടി ശബ്ദം കേട്ട് തിരിച്ചറിയുന്നത്. ഇയാൾ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമ്മയോട് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയും അമ്മ പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനിടെ, അപകടം മനസിലാക്കിയ സനോജ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഈ വിവരവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. പ്രതിയെ കുറിച്ച് വിവരങ്ങള്‍ കിട്ടിയ പൊലീസ് വൈകാതെ തന്നെ സനോജ് കുമാറിനെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha